Saturday, May 7, 2016

മഞ്ഞിൽ വിരിഞ്ഞ പൂക്കളും അനിയത്തിപ്രാവും

പ്രണയ ചിത്രങ്ങളായി വെള്ളിത്തിരയിൽ വൻ ഹിറ്റുകളായിത്തീർന്ന ഫാസിൽ ചിത്രങ്ങളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളും അനിയത്തിപ്രാവും ഈ രണ്ടു ചിത്രങ്ങളിലേയും നായിക നായക കഥാപാത്രങ്ങൾ കണ്ടുമുട്ടുന്ന കഥാപശ്ചാത്തലം ഒന്നു ശ്രദ്ധിക്കുക രസകരമായിരിക്കും. 
ഫാസിലിന്റെ പ്രഥമ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനായ പ്രേം എന്ന ശങ്കറും നായിക പൂർണ്ണിമ ജയറാമിന്റെ പ്രഭയും കണ്ടുമുട്ടുന്നത് ഒരു പുസ്തക സ്റ്റാളിൽ വച്ചാണ് . ശങ്കറിന്റെ പ്രേം സക്സസ് ഇൻ എഞ്ചിനിയറിങ് പ്ലാനിംഗിന്റെ ഒരു പുസ്തകം വാങ്ങിച്ച് കാഷ്യറാണെന്ന് തെറ്റിദ്ധരിച്ച് താൻ വാങ്ങിച്ച പുസ്തകം പൂർണ്ണിമ ജയറാമിനെ ഏൽപ്പിക്കുന്നു .  പിന്നീട് ശങ്കറിന് തനിക്ക് പിണഞ്ഞ അബദ്ധം മനസ്സിലാവുകയും പൂർണ്ണിമയോട് ക്ഷമാപണം നടത്തുകയും ചെയ്യുന്നു.
ഏതാണ്ടിതേ  തരത്തിൽ യാദൃച്ഛികമായാണ് അനിയത്തിപ്രാവിലെ സുധിയും മിനിയുമായി വന്ന കുഞ്ചാക്കോ ബോബനും ശാലിനിയും കണ്ടുമുട്ടുന്നത് .    ബുക്ക്സ്റ്റാളിൽ വച്ച് ലൗ ആൻഡ് ലൗ ഒൺലി പുസ്തകമെടുക്കുന്നത് ഒരു ഷെൽഫിനപ്പുറവും ഇപ്പുറവും നിന്ന് ഇരുവരും ഒരുമിച്ച് .  രണ്ട് സിനിമകളിലും നായിക നായകനിൽ നിന്ന്  പുസ്തകം കൈപ്പറ്റുന്നുണ്ട്.
രണ്ടിലേയും നായിക നായകന്മാരുടെ പേരുകൾക്കും വലിയ നീട്ടമില്ല പിന്നെ ആദ്യ ദർശനാനുരാഗം രണ്ട് സിനിമയിലുമുണ്ട്.



2 comments:

  1. നല്ല നിരീക്ഷണം.

    ReplyDelete
  2. Great observation and analysis! Vere reviews undo..ithu mathrame kandullo in blog..

    ReplyDelete